സ്കുള്‍ ചരിത്രം

ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
                            ഓ൪മ്മ 
                                               കെ.രാഘവന്‍
                                   (സ്കൂളിലെ ആദ്യ അധ്യാപകന്‍)
ഉമ്മറത്തെ ചാരുകസേരയില്‍ ചാരിയിരുന്ന് പത്രത്താളുകളിലെ അക്ഷരക്കൂട്ടങ്ങളെ വാരിവലിച്ചു ള്ളിലാക്കി മിഴികള്‍ മുന്നേറി. ഒരുനിമിഷം. ആ വാര്‍ത്ത ദൃഷ്‌ടിയില്‍പെട്ടു.അനിര്‍വചനീയമായഒരു അനുഭൂതിയായി പടര്‍ന്നു. പലവുരി വായിച്ചു നോക്കി.“കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള വിദ്യയുമായി പടന്നക്കടപ്പുറത്തെ കുട്ടികള്‍.” മനസ്സില്‍ നൊമ്പരമായി സ്‌കൂള്‍ കടുന്നുവന്നു. ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. മിഴികളിലെ നനവു ഞാനറിഞ്ഞു. കണങ്ങളായി പത്രത്താളുകളില്‍ വീണുടഞ്ഞു. സ്‌കൂളുമായുള്ള വൈകാരിക ബന്ധത്തിന്റെ തീക്ഷണതചിന്തയ്‌ക്കു മപ്പുറമാ യിരുന്നു. കാലത്തിന്റെ കുത്തൊഴിക്കില്‍ ബന്ധത്തിന്റെ  കണ്ണികള്‍ വേര്‍പെട്ടുപോയെങ്കിലും എന്നിലെ ത്രസിക്കുന്ന ഒരോര്‍മയായി ആ വിദ്യാലയമെന്നും. ഒരാവര്‍ത്തി അവിടെ പോകണം. മനസ്സു മന്ത്രിച്ചു. വളര്‍ച്ചയുടെ പടവുകള്‍ നേരിട്ടു കാണണം.
എല്ലാറ്റിനും കര്‍മ്മസാക്ഷിയായിനീണ്ടു നിവര്‍ന്നു കിടക്കുന്ന കവ്വായിക്കായല്‍. ഓളങ്ങളെ തട്ടിമാറ്റി ഓടം മെല്ലെ നീങ്ങി. പഴയ ഓര്‍മകള്‍ മനസ്സില്‍ നുരഞ്ഞുപൊന്തി. അനിവാര്യമായ മാറ്റം ഗ്രാമീണ ജീവിതത്തില്‍ പടര്‍ന്നിരുന്നു. പരിഷ്‌കാരത്തിന്‍റെ പരിവേഷം ഓടത്തില്‍ ഞാന്‍ ദര്‍ശിച്ചു. തണ്ടവലിയുടെ സ്ഥാനം യന്ത്രം കൈയ്യിലൊ തുക്കിയി രിക്കുന്നി. പക്ഷെ നിഷ്‌ക്കളങ്കമായ ഗ്രാമീണ ജീവിതത്തിന്‍റെ സ്‌പന്ദനം ഞാനറിഞ്ഞു. ശാന്ത മായൊഴുകുന്ന കായല്‍ പരപ്പില്‍ ഓളങ്ങള്‍ തീര്‍ത്ത്‌ നീങ്ങു ഓടവും കാതില്‍ കിന്നാരം ചൊല്ലി കടുന്നുപോകു കാറ്റും. വശ്യമായ സൗന്ദര്യം ഞാന്‍ ആവോളം നുകരുകയായിരുന്നു. കളഞ്ഞു പോയ കൈമുതല്‍ തിരിച്ചുകിട്ടിയ സന്തോഷ ത്തോടെ ഓളപ്പരപ്പില്‍ ഏറെനേരം ഇമവെട്ടാതെ നോക്കിയിരുന്നു. ഗതകാല സ്‌മരണകളുടെ നീര്‍ച്ചുഴിയില്‍ അറിയാതെ താഴുകയായിരുന്നു.എന്റെ വലിയ സ്വപ്‌നസാക്ഷാത്‌കാരമായി ൧൯൪൮ ഏപ്രില്‍ മാസം ൫-ന്‌ ഞാന്‍ കൊയോങ്കര എ.എല്‍. പി സ്‌കൂളില്‍ ആധ്യാപകനായി ചേര്‍ന്നു. മതിമറന്ന് സന്തോഷിച്ച നിമിഷമായിരുന്നു അത്‌. സ്വപ്‌ന വഞ്ചി ചാഞ്ഞും ചെരിഞ്ഞും മുന്നോട്ട്‌ നീങ്ങി. പെട്ടെന്നാണ്‌ ദുരന്തത്തിന്‍റെകാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയത്‌. മാനേജറുമായുള്ള സ്വരച്ചേര്‍ച്ച യില്ലായ്‌മ എന്നെ സ്‌കൂളില്‍ നി് ഒഴിവാക്കി. കണക്കു കൂട്ടലുകള്‍ പിഴച്ചു. മുന്നില്‍ ഇരുട്ടു പടരുതുന്നതുപോലെ തോന്നി. മനസ്സുപതറിയില്ല. പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാമിയ സ്‌കൂളില്‍ അധ്യാപകനായി. പൊട്ടിയ വീണക്കമ്പികള്‍ കൂട്ടിയോജിപ്പിച്ച്‌ സംഗീതത്തിന്‍റെ പൂമഴ പെയ്യിച്ചു. അക്ഷരങ്ങളുടെ നിറക്കൂട്ടില്‍ വര്‍ണ്ണ ചിത്രങ്ങളായി അജാനൂര്‍ ഫിഷറീസ്‌ സ്‌കൂളായി പിന്നീട്‌ എന്‍റെ കര്‍മ്മ ഭൂമി.
ഓടത്തില്‍ ഘടിപ്പിച്ച യന്ത്രത്തില്‍ നിന്നും വരുന്ന ശബ്‌ദവും ഡീസലിന്‍റെ ഗന്ധവും എന്‍റെ ചിന്തയെ അലോസരപ്പെടുത്തിയില്ല. ശാന്തമാ യൊഴുകുന്ന കായല്‍പോലെ ചിന്തയും ശാന്ത മായൊഴുകി.
വെള്ളക്കാരുടെ ഭരണത്തിന്‍റെ നുകം പേറി നീങ്ങിയ അക്കാലത്ത്‌മദിരാശി ഗവമെന്‍റിന്‍റെ നിയന്ത്രണത്തിലായിരുന്നു ഇന്നാട്ടിലെ വിദ്യാലയങ്ങള്‍.പാവപ്പെട്ടവന്‍റെ മക്കള്‍ക്ക്‌ സ്‌കൂള്‍ എന്നത്‌ ഒരു വിദൂര സ്വപ്‌നം മാത്രമായിരുന്നു. ആ പഴയകാലത്ത്‌ ഫിഷറീസ്‌ സ്‌കൂളുകള്‍ മംഗലാപുരത്തുള്ള അസി സ്റ്റന്‍റ്‌ഡയറക്‌ടറുടേയും ഫിഷറീ സ്‌ ഇന്‍സ്‌പെകടറുടേയും കീഴിലാണ്‌ പ്രവര്‍ത്തി ച്ചിരുന്നത്‌. ഫിഷറീസ്‌ സ്‌കൂളു കളില്‍ പരിശോധന ക്കായി ഇന്‍സ്‌പെകടര്‍ പോവാറുണ്ടായിരുന്നു. ഒരുദിവസം ഹെഡ്‌മാസ്റ്റര്‍ വിളിച്ചുപറഞ്ഞു. ഇന്‍സ്‌പെക്‌ടര്‍ പരിശോധനക്കായി സ്‌കുളില്‍ എത്തുന്നുണ്ടെന്ന്. മുഴുവന്‍ രേഖകളും പരിശോധിക്കും. മനസ്സില്‍ ചെറിയ ഭയവും ആശങ്കയും മുളപൊട്ടി. ഇന്‍സ്‌പെക്‌ടര്‍ ഏതുതരക്കാരനായിരിക്കും? വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുതു പോലെ തോന്നി. 
അക്കങ്ങളെ കൂട്ടിച്ചേര്‍ത്ത് ഗണിതത്തിന്റെ ബാലപാഠങ്ങള്‍
ബോര്‍ഡില്‍സന്നിവേശിപ്പിക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ്
ന'ന'മാഷേന'ന' എന്നുള്ള വിളി. തിരിഞ്ഞുനോക്കിയപ്പോള്‍ ഹെഡ്മാഷും
കൂടെയൊരാളും വാതില്‍ക്കല്‍ നില്‍ക്കുന്നു. ഹെഡ്മാഷ്
പരിചയപ്പെടുത്തി. ഇത് ഇന്‍സ്പെക്ടര്‍;പേര് ധൂമപ്പ. തൊണ്ടവറ്റി
വരളുന്നതു പോലെ. കണ്ഠത്തില്‍ വന്ന് ശബ്ദം നില്‍ക്കുന്ന തായി
തോന്നി. നെഞ്ചിടിപ്പ് വര്‍ധിച്ചു. ഇന്‍സ്പെ കടര്‍ ക്ളാസ്സില്‍ കയറി.
രജിസ്റ്ററും മറ്റു രേഖകളും പരിശോധിച്ചു. പ്രതീക്ഷിച്ചതുപോലെ ഒന്നും
സംഭവിച്ചില്ല. പരിശോധനകഴിഞ്ഞ് ക്ളാസ്സില്‍ നിന്നും പുറത്തിറങ്ങി.
പിരിമുറുക്കത്തിന്റെ മഞ്ഞുരുകി. തണുത്തകാറ്റ് മെല്ലെ വീശി.
ഔപചാരികതയുടെ മേലങ്കി അഴിച്ചുമാറ്റി അദ്ദേഹം കൊച്ചുവര്‍ത്ത
മാനത്തിന് ഇടം കണ്ടണ്ടത്തി. വര്‍ത്തമാനത്തിന്റെ നീരൊഴുക്കില്‍
എവിടെയോ പടന്നക്കടപ്പുറം കടന്നുവന്നു. പടന്നക്കടപ്പുറത്തെ
ക്കുറിച്ചും പടന്നക്കടപ്പുറത്തേക്കുള്ള വഴിയും അദ്ദേഹം ആരാഞ്ഞു.
മാഷിനറിയാം ഹെഡ്മാസ്റ്റ റാണ്- ഉത്തരം നല്‍കിയത്. സത്യത്തില്‍
പടന്ന ക്കടപ്പുറത്ത് ഒന്നോ രണ്ടണ്ടാ തവണ പോയതല്ലാതെ
പടന്നക്കടപ്പുറത്തെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയാമായിരുന്നില്ല.
'മാഷ്ക്ക് അറിയാമോ എങ്കില്‍ ഒരുനനാള്‍ അവിടെ പോകണം. മാഷും
എന്റെ കൂടെ വരണം' അദ്ദേഹം പറഞ്ഞു. ഞാന്‍ വെറുതെ തലയാട്ടി
സമ്മതം മൂളി.
എന്തിന് എന്ന ചോദ്യം മനസിലുണ്ടെണ്ടങ്കിലും പുറത്തു വന്നില്ല. ഇതു മനസിലാക്കിയിട്ടാവണം ഇന്‍സ്പെക്ടര്‍ ഡയറിയില്‍ നിന്ന് ഒരു പേപ്പര്‍ മേശപ്പുറത്ത് വച്ചു. പടന്നക്കടപ്പുറത്തു പ്രവര്‍ത്തി ക്കുന്ന ഫിഷര്‍മാന്‍ കോ.ഓപ്പറേറ്റീവ് സൊസൈറ്റി യുടെ നിവേദനമായിരുന്നു അത്. 12 ജോഡി ഓടങ്ങള്‍ഉള്ള പടന്നക്കടപ്പുറത്ത് ഒരു 'യാര്‍ഡ്അനനുവദിക്കണ മെന്നായിരുന്നു ആവശ്യം. യാര്‍ഡ് അനനുവദിച്ചാല്‍ മത്സ്യം ഉണക്കുവാനനുള്ള ഉപ്പ് സൌജന്യനനിരക്കില്‍ ലഭിക്കുമായിരുന്നു. ഓടക്കാരേ ക്കാള്‍ എത്രയോ മടങ്ങ് പാവപ്പെട്ട തൊഴിലാളിക ളുള്ള പ്രദേശത്ത് യാര്‍ഡ് അനനുവദിച്ചാല്‍ തൊഴിലാളികളുടെ പേരില്‍ മുതലാളിമാരാണ് ലാഭം കൊയ്യുക. ഈ യാഥാര്‍ത്ഥ്യം ഞാന്‍ ഇന്‍സ്പെക്ടര്‍ മുമ്പാകെ അപ്പോള്‍ തന്നെ അവ തരിപ്പിച്ചു. അദ്ദേഹത്തിന് അത് ബോധ്യപ്പെടുകയും ചെയ്തു.
ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെ പരുപരുത്ത ഇരിപ്പിടത്തില്‍ ഇന്‍സ്പെക്ടറുടെ വരവും കാത്ത് മിഴിനട്ടിരുന്നു ഞാന്‍. നീണ്ട കാത്തിരിപ്പിനാടുവില്‍ തീവണ്ടിയുടെ ചൂളംവിളി ഒരു ആശ്വാസമായി കാതില്‍ പതിച്ചു. മെല്ലെ എഴുന്നേറ്റ് പ്ളാറ്റ്ഫോമിനടുത്തേക്ക് നീങ്ങി. കറുത്ത പുകചുരുള്‍ മാനത്ത് പലരൂപങ്ങള്‍ തീര്‍ത്ത് തീവണ്ടി സ്റ്റേഷനില്‍ വന്ന് നിന്നു. കമ്പാര്‍ട്ട് മെന്റിലൂടെ മിഴികള്‍ ഓട്ടപ്രദക്ഷിണം നടത്തി നാലാമത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇന്‍സ്പെ ക്ടര്‍ ഇറങ്ങിവന്നു. വിടര്‍ന്ന പുഞ്ചിരിയുമായി ഞാന്‍ സ്വാഗതം ചെയ്തു. നീണ്ടണ്ടവിസില്‍ മുഴങ്ങി. കാതടപ്പിക്കുന്ന ശബ്ദവുമായി തീവണ്ടണ്ടി മെല്ലെ നീങ്ങാന്‍ തുടങ്ങി. ഇനിയും പിന്നിടേണ്ട വഴിയും തേടി ഞങ്ങളും പ്ളാറ്റ്ഫോം വിട്ടിറങ്ങി. പടന്നക്കട പ്പുറത്തേ ക്കുള്ള വഴിയും തേടി.
തെല്ലൊരു പരിഭ്രമത്തോടെയാണ് അദ്ദേഹം ഓടത്തില്‍ കയറിയത്. മുഖത്തെ അമ്പരപ്പ് ഒളിച്ചുവെക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. തെല്ല് നരത്തെ മൌനം ഭഞ്ജിച്ച് അദ്ദേഹം ചോദിച്ചു 'ഉദിനനൂര്‍ കടപ്പുറം മുതല്‍ മാവിലാക്കടപ്പുറം വരെ എത്ര ദൂരം വരും?' കൃത്യമായ ദൂരം അറിയി ല്ലെ ങ്കിലും മാവിലാക്കടപ്പുറം വരെ നടന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.
കാര്യത്തിന്റെ ഗൌരവം അദ്ദേഹത്തിനും ബോധ്യമായി. പക്ഷേ ആള്‍ക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനനാണ് ഇത്രയും ദൂരം താണ്ടണ്ടി ഇവിടെ എത്തിയത് ഇനനിയെന്തു ചെയ്യും ? മനനസ് വേവലാ തിപ്പെട്ടു. പെട്ടെന്നാണ് യാര്‍ഡ് അനനുവദിക്ക ണമെന്ന ആവശ്യമുന്നയിച്ച പടന്നക്കടപ്പുറത്തെ ഫിഷര്‍മാന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ചിത്രത്തില്‍ കടന്നുവന്നത്. ചുട്ടുപൊള്ളുന്ന വെയിലിനെന വകഞ്ഞുമാറ്റി സൊസൈറ്റി പ്രസിഡണ്ടണ്ടായ പി.കെ. മാഹിന്‍ സാഹിബിന്റെയും സെക്രട്ടറിയായ പി.പി. കണ്ണന്റെയും ഭവനനത്തെ ലക്ഷ്യമാക്കിനനീങ്ങി. സെക്രട്ടറിയോടും പ്രസിഡണ്ടണ്ടിനേനാടും കാര്യം അവതരിപ്പിച്ചു. സൊസൈറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനനിച്ചു. യോഗം ആരംഭിച്ചു. ഓടക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പടന്നക്കടപ്പുറം യാര്‍ഡ് സ്ഥാപിക്കുന്നതിനനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതായിരുന്നു യോഗ ത്തിന്റെ ഉദ്ദേശ്യം. ഇന്‍സ്പെക്ടര്‍ വിശദീകരിച്ചു. യോഗത്തിന്റെ അഭിപ്രായം ആരാഞ്ഞു. ചരിത്ര ത്തിന്റെ ഇടനനാഴികളിലെവിടെയോ അനന്യം നനിന്ന നനാട്ടുകൂട്ടത്തിന്റെ പുനനര്‍ജ്ജനനിപോലെ ഓരോരുത്തരും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി. പോന്നോമനനകള്‍ക്ക് വിദ്യാഭ്യാസം നനല്‍കാന്‍ കഴിയാതെ, കടലമ്മയുടെ കനനിവില്‍ കഴിയുന്ന പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ദൈനന്യത യാര്‍ന്ന മുഖമായിരുന്നു എന്റെ മനനസ്സില്‍ തെളിഞ്ഞുവന്നത്. ഇവിടെ ഒരു സര്‍ക്കാര്‍ വിദ്യാലയം ആവശ്യമാണ്. അത് വലിയ അനനുഗ്രഹ മായിരിക്കും. മനനസ്സ് മന്ത്രിച്ചു. സ്കൂള്‍ എന്ന ആവശ്യം യോഗത്തില്‍ ഞാന്‍ അവതരിപ്പിച്ചു. സ്കൂള്‍ നനാടിന്റെ ആവശ്യമാണ്. എല്ലാവരും യോജിച്ചു. സ്കൂള്‍ അനനുവദിക്കാനനുള്ള നനടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു. യോഗത്തില്‍ വെച്ചു തന്നെ നനിവേദനനം തയ്യാറാക്കപ്പെട്ടു. സൊസൈറ്റിയുടെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ നനിവേദനനം ഇന്‍സ്പെ ക്ടറെ ഏല്‍പ്പിച്ചു. യോഗത്തിന്റെ പൊതുവികാരം മനനസ്സിലാക്കിയ ഇന്‍സ്പെക്ടര്‍ നനിവേദനനം ഡയരക്ടര്‍ക്ക് കൈമാറുമെന്ന് ഉറപ്പുനനല്‍കി.
പ്രതീക്ഷയുടെ ചെറുകണികപോലും അപ്പോള്‍ മനനസ്സിലുണ്ടായിരുന്നില്ല. ഡയരക്ടറുടെ അലമാരയില്‍ ഉറങ്ങിക്കിടക്കുന്ന ഫയല്‍ കൂമ്പാരത്തിലേക്ക് മറ്റൊന്നുകൂടി. അതില്‍ കവിഞ്ഞ് മറ്റൊന്നും സംഭവിക്കില്ല മനനസ്സില്‍ കരുതി. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് നനിവേദനനം നനല്‍കി 15 ദിവസത്തിനനുള്ളില്‍ പടന്നക്കടപ്പുറത്ത് സ്കൂള്‍ അനനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു.
സ്വപ്നനങ്ങള്‍ക്ക് ചിറക് മുളച്ചു. പറന്ന് പറന്ന് വാനേനാളം ഉയര്‍ന്നു. സ്കൂളും കളിമുറ്റവും കൂട്ടികളുടെ ആരവവും മനനസ്സില്‍ തെളിഞ്ഞുവന്നു. സ്കൂളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി ഞാന്‍ ഉടന്‍ മംഗലാപുരത്ത് എത്തണമെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. സ്വാര്‍ത്ഥതയുടെ വിഷപാമ്പുകള്‍ ഫണം ചീറ്റുന്ന വര്‍ത്തമാനനകാല ദുരന്തത്തില്‍ നനിന്നും വഴിമാറി സ്വന്തം കൈയില്‍ നനിന്നും പണം ചെലവാക്കി ഞാന്‍ മംഗലാപുരത്തു പോയി. വലിയ ഒരു പുണ്യകര്‍മ്മം ചെയ്യുന്നു എന്ന ചാരിതാര്‍ത്ഥ്യത്തോടെ മംഗലാപുരത്ത് ഇന്‍സ്പെക്ടറുമായി ഭാവി പ്രവര്‍ത്തനനങ്ങള്‍ ഗൌരവമായി ചര്‍ച്ചചെയ്തു.
സ്കൂള്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തണം. അതായിരുന്നു ആദ്യ വെല്ലുവിളി. ഇത് തരണം ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഞാനനും ഇന്‍സ്പെക്ടറും പടന്നകടപ്പുറത്തെത്തി. അക്കാല ത്ത് സ്ഥലം മുഴുവന്‍ ഢ.ഗ.ജകുടുംബം, കുന്നോത്ത്, തായലിലെ മാളിക (ഠങഇ) പണ്ട്യണ്ടാല തുടങ്ങി ഏതാനനും ജന്മിമാരുടെ കയ്യിലായിരുന്നു സ്കൂള്‍ തുടങ്ങുന്നതിനേനാട് അവര്‍ക്ക് തീരെ താല്പര്യമില്ലായിരുന്നു. അതിനനാല്‍ സ്ഥലം വിട്ടുതരാന്‍ അവര്‍ തയ്യാറായിരുന്നില്ല. ആശങ്കയുടെ കരിനനിഴല്‍ പടന്‍ന്നു. ഞങ്ങള്‍ പഞ്ചായത്ത് ബോഡ് പ്രസിണ്ടഡണ്ട് വി.കെ.പി. അബ്ദുള്‍ ഖാദര്‍ ഹാജിയെ കണ്ടണ്ട് സ്ഥലം അനനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലം വിട്ടുതരാന്‍ പറ്റില്ല എന്ന ഉറച്ച നനിലപാടിലായിരുന്നു അദ്ദേഹം. മനനസ്സ് വേവലാതിപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു പോലെ തോന്നി. അദ്ദേഹത്തോട് വീണ്ടണ്ടും ഞാന്‍ കേണപേക്ഷിച്ചു. അദ്ദേഹത്തിന്റെ മനനസ്സ് മാറി. അദ്ദേഹത്തിന്റെ അധീനനതയിലുണ്ടായിരുന്ന കളത്താല വാടകയ്ക്കു നനല്‍കാന്‍ തയ്യാറായി. ഉദ്വേഗത്തിന്റെ നനിമിഷങ്ങള്‍ക്ക് അറുതിയായി. കുട്ടികളെ കണ്ടെണ്ടത്തുക എന്നതായിരുന്നു അടുത്ത വൈതരണി. കുട്ടികളെ തിരക്കി വീടുവീടാന്തരം കയറിയിറങ്ങി. കുടുംബപ്രശ്നനങ്ങളും പ്രതികൂല സാഹചര്യങ്ങളും കാരണം മാവിലാകടപ്പുറം ബോര്‍ഡ് സ്കൂളിലും വലിയപറമ്പ് മാനേനജ്മെന്റ് സ്കൂളിലും ചേര്‍ന്ന ഒട്ടനനവധി കുട്ടികള്‍ പഠനനം നനിര്‍ത്തി സ്കൂളില്‍ നനിന്നും ഒഴിവായിരുന്നു. അവരുടെ രക്ഷിതാക്കളെ കണ്ടണ്ട് വിദ്യാഭ്യാസത്തിന്റെ അനനിവാര്യത ബോധ്യപ്പെടുത്തി. അവര്‍ തങ്ങളുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ തയ്യാറായി. മറ്റ് സ്കൂളില്‍ നനിന്നും ഒഴിവായവരില്‍ എഴുത്തും വായനനയും വശമുള്ളവരെ രണ്ടണ്ടാംതരത്തില്‍ ചേര്‍ത്തു. നനാട്ടിലുടനനീളം നനടന്ന് 97 പേരെ ചേര്‍ക്കാന്‍ സാധിച്ചു.
കല്ലും മുള്ളും നനിറഞ്ഞ പാതകള്‍ പിന്നിട്ട് സ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു. ആനനന്ദത്തിന്റെ തിരമാലകള്‍ അലയടിച്ചു. വലിയപറമ്പിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം തുന്നിച്ചേര്‍ത്ത് സ്കൂള്‍ ഉദ്ഘാടനനത്തിന്റെ ദിനനം കുറിച്ചു. 1954 ജൂണ്‍ രണ്ടണ്ട്. ഉദ്ഘാടനനം നനാടിന്റെ മുഴുവന്‍ ആഘോഷ മാക്കണം. മനനസ്സില്‍ ഉറപ്പിച്ചു. ഗ്രാമത്തിന്റെ മുഴുവന്‍ ആരവങ്ങള്‍ക്കും കാതോര്‍ത്ത് ഉദ്ഘാടനന ദിനനത്തിന്റെ പൊന്‍പുലരിയെ വരവേല്‍ക്കാന്‍ മനനസ്സ് വെമ്പല്‍കൊണ്ടണ്ടു. ഉദ്ഘാടനന പരിപാടി ഗംഭീരമാ ക്കുന്നതിനെനക്കുറിച്ച് ആലോചിക്കാന്‍ ഞാനനും ഇന്‍സ്പെക്ടറുംപടന്നക്കടപ്പുറത്തെത്തി. വി.കെ.പി. അബ്ദുള്‍ഖാദര്‍ ഹാജിയെ കാണാന്‍ പോയി. എന്നാല്‍ സ്കൂളിനനു സ്ഥലം വിട്ടുതരാനനുള്ള മുന്‍ തീരുമാനനത്തില്‍ നനിന്നും പിന്മാറിയെന്ന നനടുക്കുന്ന വാര്‍ത്തയാണ് അദ്ദേഹം അറിയിച്ചത്. സര്‍ക്കാര്‍ വിദ്യാലയത്തിനന് ഒരു കാരണവശാലും സ്ഥലം വിട്ടുതരാന്‍ സാധ്യമല്ല എന്നും മാനേനജ്മെന്റ് സ്കൂളാണെങ്കില്‍ പരിഗണിക്കാമെന്നും അറിയിച്ചു. സ്വപ്നനജാലകം കൊട്ടിയടച്ചതായി തോന്നി. മനനസ്സിലെ നെനാമ്പരപ്പാട് തേങ്ങലായി മാറി. കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നതായി തോന്നി. കാണാകയത്തില്‍ മുങ്ങിതാഴുന്നതുപോല. കൂടുതലൊന്നും ആലോചി ക്കാതെ ഞങ്ങള്‍ മാഹിന്‍സാഹിബിനെന കാണാന്‍ തീരുമാനനിച്ചു. എന്തെങ്കിലും ഒരുവഴി കാണും തീര്‍ച്ച. അദ്ദേഹത്തെ കണ്ടണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. സ്കൂള്‍ നനാടിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഫിഷര്‍മാന്‍ സൊസൈറ്റി പ്രവര്‍ത്തി ക്കുന്ന ബില്‍ഡിങ്ങില്‍ ഒരു ക്ളാസ്സും മുന്നിലുള്ള മരപ്പീടികയുടെ വരാന്തയയില്‍ മറ്റൊരു ക്ളാസ്സും നനടത്താനനുള്ള അനനുമതി നനല്‍കി. ഇരുള്‍ പടര്‍ന്നവഴിയില്‍ ഒരു പൊന്‍വെട്ടമായി.
ആശ്വാസത്തിന്റെ നനീരുറവ തെളിഞ്ഞ് വന്നു. സന്തോഷത്തിന്റെ പൂത്തിരി കത്തി തെളിഞ്ഞു. പല വര്‍ണ്ണങ്ങളായി. എല്ലാ പ്രതിബന്ധങ്ങളും മാറി വന്നു. വിജയം കരഗതമായി. അടുത്തതായി സ്കൂളിന്റെ ഉദ്ഘാടനനമായിരുന്നു മുന്നില്‍. മുന്‍നനിശ്ചയ പ്രകാരം ആഹ്ളാദം അലതല്ലിയ ധനന്യ മുഹൂര്‍ത്തത്തില്‍ വിദ്യതന്‍ നനിറദീപം പ്രകാശം ചൊരിയാന്‍ തുടങ്ങി. വലിയൊരു മോഹം പൂവണിഞ്ഞു. വലിയപറമ്പിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി സ്കൂളിന്റെ ഔപചാരിക പ്രവര്‍ത്തനനം ആരംഭിച്ചു. യുദ്ധം ജയിച്ച യോദ്ധാവിനെന പോലെ നനിറപുഞ്ചിരിയുമായി ഞാന്‍ ക്ളാസിലെത്തി. കുട്ടികളുടെ പേര് വിളിക്കാന്‍ ആരംഭിച്ചു. ആദ്യത്തെ പേര് പി.കെ. നനൂറുദ്ദീന്‍ ഇന്നും മനനസ്സില്‍ മായാതെ കിടക്കുന്നു.
സ്കൂളിന്റെ പ്രവര്‍ത്തനനത്തിനന് സഹായിയായി എന്നോടൊപ്പം നനിന്നിരുന്ന ബേക്കല്‍ ഫിഷറീസില്‍ ജോലിചെയ്യുന്ന സി.എച്ച്. കണാരന്‍ നനായരെ എന്റെ അഭ്യര്‍ത്ഥനന മാനനിച്ച് അസിസ്റ്റന്റ് അദ്ധ്യാപകനനായി നനിയമിച്ചു. കാലചക്രത്തിന്റെ കറങ്ങിതിരിയലില്‍ സ്കൂളും പിച്ചവെച്ച് വളരാന്‍ തുടങ്ങി. രണ്ടണ്ട് വര്‍ഷത്തിനനുള്ളില്‍ മരപീടികയുടെ മുന്നില്‍ ഒരു ഷെഡ്കെട്ടി ക്ളാസ് ആരംഭിച്ചു. ക്ളാസ് കൂടിയതി നനനനുസരിച്ച് എന്‍. കണ്ണന്‍ തൃക്കരിപ്പൂര്‍, പി.സി. നനാരായണന്‍ അടിയോടി എന്നിവര്‍ അദ്ധ്യാപകരായി വന്നു. ബാലാരിഷ്ടതകള്‍ മാറി. ജനനങ്ങള്‍ സ്കൂളിനെന നെനഞ്ചോട് ചേര്‍ത്ത് ലാളിച്ചു. വളര്‍ച്ച യുടെ പടവുകള്‍ താണ്ടി സ്കൂള്‍ ഡ ജ സ്കൂളായി ഉയര്‍ന്നു. ഹെഡ്മാസ്റ്ററായി കാസര്‍ഗോ ഡ് നനിന്നുള്ള മമ്മൂഞ്ഞി മാഷ് നനിയമിതനനായി. അനനിവാര്യമായ തിരിച്ച് പോകലിനനുള്ള ഓര്‍മ്മപ്പെടുത്തലായി. നനിറഞ്ഞ കണ്ണുകളോടെ വേര്‍പാടിന്റെ വേദനനയോടെ സ്കൂളിന്റെ പടിയിറങ്ങി വീണ്ടണ്ടും അജാനനൂര്‍ ഫിഷറീസ് സ്കൂളിലേക്ക്.
ഓടത്തിന്റെ എഞ്ചിന്‍ ശബ്ദം നനിലച്ചു. ചിന്തയില്‍ നനിന്നും ഉണര്‍ന്നു. ഓടം മെല്ലെ മെല്ലെ കരയ്ക്കടുപ്പിക്കാന്‍ തുടങ്ങി. നനീര്‍ച്ചുഴിയില്‍ ഊഴിയിട്ട് മുത്തുകള്‍ വാരിയെടുക്കുന്നതിനനിടയില്‍ സമയം പോയതറിഞ്ഞില്ല. ഓടത്തില്‍ നനിന്നും മെല്ലെയിറങ്ങി വീണ്ടും ആ പുണ്യ ഭൂമിയിലേക്ക് 